കണ്ണൂർ : താമസ സ്ഥലത്ത് അവശനിലയിൽ കണ്ടെത്തിയ തമിഴ്‌നാട് സ്വദേശിയായ യുവാവ് മരിച്ചു. ഷവർമ കഴിച്ചതിനെത്തുടർന്നുള്ള ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.കന്യാകുമാരി എടക്കോട് സ്വദേശിയായ ദീപു സുന്ദർശൻ (34) ആണ് മരിച്ചത്. അവശനിലയിൽ കണ്ട യുവാവിനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗുരുതരമായതിനാൽ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപ്രതിയിൽ എത്തിക്കുകയായിരുന്നു. ഒരു മാസം മുമ്പാണ് കൂലിപ്പണിക്കായി ദീപു തലശ്ശേരിയിലെത്തിയത്. ഷവർമ കഴിച്ചതിന് ശേഷം അസ്വസ്ഥതകൾ അനുഭവപ്പെട്ടതായി ഇദ്ദേഹം ഡോക്ടറോട് പറഞ്ഞിരുന്നു. മരണകാരണം സ്ഥിരീകരിക്കുന്നതിനായി ആന്തരികാവയവങ്ങൾ വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.