Banner Ads

മത്സ്യബന്ധനത്തിനിടെ വേമ്ബനാട്ട് കായലിൽ കുഴഞ്ഞുവീണ ; മത്സ്യത്തൊഴിലാളിയെ കാണാതായി

കുമരകം: ജോലിക്കിടയിൽ വേമ്ബനാട്ട് കായലിൽ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളിയെ കാണാനില ആർപ്പൂക്കര പഞ്ചായത്തിൽ മഞ്ചാടിക്കരി സുനിൽ ഭവനിൽ സുനിൽകുമാറിനെ (43) ആണ് കാണാതായത്.ചൊവ്വാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം ഉണ്ടായത് പുത്തൻകായലിന്റെ പടിഞ്ഞാറ് ഭാഗത്ത് വലവിരിക്കുന്നതിനിടെ സുനിൽ വള്ളത്തിൽനിന്ന് കായലിലേക്ക് വീഴുകയായിരുന്നു. സമീപവാസിയായ ചക്രപുരയ്ക്കൽ ജോഷിയും മത്സ്യബന്ധനത്തിന് ഒപ്പം ഉണ്ടായിരുന്നു കോട്ടയത്തുനിന്ന് ഫയർഫോഴ്സ് എത്തി പുലർച്ചെവരെ തിരച്ചിൽ നടത്തിയെങ്കിലും സുനിലിനെ ഇതുവരെ കണ്ടെത്താനായില്ല. ഏഴുമണിയോടെ വീണ്ടും തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *