Banner Ads

കണ്ണൂര്‍ കാണാതായ വിദ്യാര്ഥിക്കായ് സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം

കണ്ണൂര്‍: പൂക്കൊത്തുതെരു സ്വദേശി ആര്യനെ ആണ് ഇന്നലെ വൈകിട്ട് മുതല്‍ കാണാതായത്. ആര്യന്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച്‌ ഊര്‍ജിതമായ അന്വേഷണമാണ് നടത്തുന്നത്.കുട്ടി ബക്കളത്തെ ഒരു ഹോട്ടലില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.

ഇതിനെ തുടർന്ന് അന്വേഷണം കൂടുതൽ സഹായകരമായെന്നും പോലീസ് അറിയിച്ചു.കാണാതുമ്ബോള്‍ സ്‌കൂള്‍ യൂണിഫോം ആണ് ആര്യന്‍ ധരിച്ചിരുന്നത്. കൈവശം സ്‌കൂള്‍ ബാഗമുണ്ട്. ആര്യനെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8594020730 എന്ന നമ്ബറില്‍ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു. സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നു.

Leave a Reply

Your email address will not be published. Required fields are marked *