പയ്യന്നൂർ: പയ്യന്നൂർ കോളേജിൽ കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റ് ചാൾസ് സണ്ണിയെ എസ്.എഫ്.ഐ. പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ആക്രമണത്തിന്റെ മൊബൈൽ ദൃശ്യങ്ങൾ പുറത്തുവന്നു.
കോളേജിലെ രണ്ടാം വർഷ ബി.എ. മലയാളം വിദ്യാർത്ഥിയാണ് ചാൾസ്. മർദ്ദിക്കുന്നതിന്റെയും നിലത്തിട്ട് ചവിട്ടുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ മാസം മാതമംഗലത്ത് നടന്ന സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചാൾസ്, കോളേജിൽ തിരിച്ചെത്തിയപ്പോഴാണ് വീണ്ടും ആക്രമണത്തിന് ഇരയായത്.