കണ്ണൂര്‍ : സെൻട്രൽ ജയിലിലേക്ക് ഫോൺ, ലഹരിമരുന്ന്, പുകയില ഉത്പന്നങ്ങൾ എന്നിവയുടെ കടത്ത് തടയുന്നതിനായി ജയിൽ അധികൃതർ സുരക്ഷാ നടപടികൾ ശക്തമാക്കി. ജയിൽ മതിലിന് പുറത്തുള്ള നിരീക്ഷണത്തിനായി ഇനി മുതൽ ഇന്ത്യൻ റിസർവ് ബറ്റാലിയൻ (ഐ.ആർ.ബി.) സേനയെ നിയോഗിക്കും.
ജയിലിനുള്ളില്‍ ഉദ്യോഗസ്ഥര്‍ക്കും ഫോണ്‍ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തി. ജയിലിനകത്തേക്ക് നിയമവിരുദ്ധ വസ്തുക്കൾ കടത്താൻ അകത്തും പുറത്തുമുള്ള സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത് തടയുന്നതിനാണ് രാത്രി സമയങ്ങളിലടക്കം ആയുധധാരികളായ ഐ.ആർ.ബി. ഉദ്യോഗസ്ഥരെ മതിലിന് പുറത്ത് നിരീക്ഷണത്തിനായി വിന്യസിക്കുന്നത്.
രാത്രി സമയത്ത് ഉള്‍പ്പടെ നിരീക്ഷണമുണ്ടാകും.ഗോവിന്ദ ചാമിയുടെ ജയില്‍ ചാട്ടത്തിന് ശേഷം കൂടുതല്‍ പരിശോധനകള്‍ ജയിലില്‍ നടക്കുന്നുണ്ട്. കൂടുതല്‍ സിസിടിവി ക്യാമറകള്‍ക്ക് വേണ്ടിയുള്ള പ്രൊപ്പോസല്‍ ഇതിനകം തന്നെ സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ജയില്‍ മതിലിന് മുകളിലുള്ള ഇലക്ട്രിക് ഫെന്‍സിങ് കാലങ്ങളായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ഗോവിന്ദ ചാമിയുടെ ജയില്‍ ചാട്ട സമയത്ത് വിമര്‍ശനമുയര്‍ന്നിരുന്നു.