
കോഴിക്കോട് : കോഴിക്കോട് ഒളവണ്ണയിൽ തെരുവ് നായയുടെ ആക്രമണത്തിൽ എട്ടുപേർക്ക് പരിക്ക്. പാലാഴിക്ക് സമീപം തലാഞ്ചേരിയിലാണ് സംഭവം. ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയുമായി വീട്ടുമുറ്റത്ത് നിന്നവർക്കും വഴിയാത്രക്കാർക്കും നേരെ നായയുടെ ആക്രമണമുണ്ടാവുകയായിരുന്നു.
മൂന്ന് വയസുള്ള കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ എട്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.