Banner Ads

ഉദരസംബന്ധമായ അസ്വാസ്ഥ്യങ്ങൾ ; ഗജവീരൻ തൃക്കടവൂർ ശിവരാജുവിനെ അവശതതോടെ ഏഴുന്നള്ളിക്കാൻ കൊണ്ടുപോകാനുള്ള നീക്കം തടഞ്ഞ് നാട്ടുകാർ

തിരുവിതാകൂർ ദേവസ്വം ബോർഡിന് അധീനതയിലുള്ള ഗജവീരൻ തൃക്കടവൂർ ശിവരാജുവിനെ അവശതതോടെ ഏഴുന്നള്ളിക്കാൻ കൊണ്ടുപോകാനുള്ള നീക്കം തടഞ്ഞു നാട്ടുകാർ തൃക്കടവൂർ ക്ഷേത്രത്തിലെ ഉത്സവനാളുകളിൽ ശിവരാജുവിന് ഉദരസംബന്ധമായ അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടിരുന്നു.ചികിത്സനടത്തിയ ഡോക്ടർമാർ ആനയ്ക്ക് ഒരുമാസം വിശ്രമം നിർദേശിച്ചിരുന്നു. ഇതുമൂലം, തൃക്കടവൂർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടത്താറുള്ള മൂന്ന് വിളക്കെഴുന്നള്ളിപ്പിനും ശിവരാജുവിനെ പങ്കെടുപ്പിച്ചില്ല.

ആനയെ കൊണ്ടുപോകാൻ ശ്രമം തുടങ്ങിയപ്പോൾ ഭക്തർ തൃക്കടവൂർ ദേവസ്വം ഓഫീസിലെത്തി പ്രതിഷേധിച്ചിരുന്നു. തുടർന്ന് മന്ത്രി ജെ.ചിഞ്ചുറാണി ഇടപെട്ട് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ വിദഗ്ദ ഡോക്ടർമാരുടെ സംഘത്തെ ആനയെ പരിശോധിക്കാൻ അയച്ചു.തുടർന്ന് ഒരാഴ്ച പൂർണവിശ്രമം വേണമെന്ന് വിദഗ്ദ ഡോക്ടർമാരുടെ സംഘം നിർദേശിക്കുകയായിരുന്നു. കാലിലെ നഖത്തിന് അടിയന്തരചികിത്സ വേണമെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു.

രാവിലെ പത്തുമണിയാടെ സംഘം ആനയുടെ രക്തസാമ്ബിളും എരണ്ടവും ശേഖരിച്ചു. ഇത് ജില്ലാ വെറ്ററിനറി കേന്ദ്രം ലാബിലേക്ക് അയച്ചു. ആനയ്ക്ക് അമിതമായി പഴവർഗങ്ങളും തണ്ണിമത്തനും നൽകിയതാണ് ബുദ്ധിമുട്ടിനു കാരണമെന്ന് പരിശോധനയിൽ കണ്ടെത്തി . ഒരാഴ്ച പൂർണവിശ്രമം നിർദേശിച്ചു. ആനയുടെ നഖത്തിനും പാദങ്ങളിലും ഉണ്ടായ പൊട്ടലുകൾക്ക് പരിഹാരം നിർദേശിച്ചു.ആനകളുടെ ഏക്കത്തുകയിൽ തൃക്കടവൂർ ശിവരാജു അടുത്തിടെ റെക്കോർഡിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *