കൊല്ലം: കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളംമെമു സ്പെഷ്യൽ സർവീസ് ഒക്ടോബര്‍ ഏഴ് മുതല്‍ ജനുവരി വരെ ട്രെയിന്‍ സര്‍വിസ് നടത്തുമെന്നാണ് ഇന്ത്യൻ റെയില്‍വേ അറിയിച്ചിരുന്നത്.എട്ട് കോച്ചുള്ള മെമുവാണ് സര്‍വിസ് നടത്തുക. ശനിയും ഞായറും സര്വിസില്ലെന്നും സര്‍വിസ് നീട്ടുമോയെന്നതില്‍ വ്യക്തത ഇതുവരെ ലഭിച്ചിട്ടില്ലെന്ന് റെയില്‍വേ അധികൃതർ വ്യക്തമാക്കി.കൊല്ലത്തുനിന്ന് പുലർച്ചെ 5.55ന് പുറപ്പെടുന്ന മെമു രാവിലെ 9.35ന് എറണാകുളം ജങ്ഷനെത്തും.
9.50ന് എറണാകുളത്തുനിന്ന് തിരിക്കുന്ന ട്രെയിന്‍ ഉച്ചക്ക് 1.30ന് കൊല്ലത്തെത്തും. പുതിയ മെമു എത്തുന്നതോടെ യാത്രാക്ലേശത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. കൊല്ലത്തുനിന്ന് കോട്ടയം വഴി എറണാകുളം ഭാഗത്തേക്ക് രാവിലെ പോകുന്ന പാലരുവി, വേണാട് എന്നീ ട്രെയിനുകളിലെ തിരക്കുപരിഹരിക്കണം എന്ന ആവിശ്യം ഒരു ട്രെയിൻകൂടി വേണമെന്നത് ദിവസ യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യമായിരുന്നു .