Banner Ads

അങ്കമാലിയിൽ ആറ് മാസം പ്രായമുള്ള; കുഞ്ഞിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി, സംഭവത്തിൽ ദുരൂഹത

കൊച്ചി : അങ്കമാലി കറുകുറ്റിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഡൽന മരിയ സാറ എന്ന കുട്ടിയാണ് മരിച്ചത്. ആന്റണി-റൂത്ത് ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ കഴുത്തിനു മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

വീട്ടിൽ കുട്ടിയുടെ അച്ഛനും അമ്മയും അമ്മൂമ്മയുമാണ് ഉണ്ടായിരുന്നത്. കുട്ടിയെ അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയിരിക്കുകയായിരുന്നു. കുട്ടിയുടെ അമ്മ അടുക്കളയിൽ ആയിരുന്നു. അമ്മ തിരികെ വന്നു നോക്കിയപ്പോഴാണ് കുഞ്ഞിനെ കഴുത്തിൽ നിന്ന് രക്തം വാർന്ന നിലയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടിയുടെ അമ്മൂമ്മയെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ വ്യക്തത വന്നിട്ടില്ല. അമ്മൂമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ട് എന്ന സ്ഥിരീകരിക്കാത്ത വിവരവും പുറത്തുവന്നിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം അങ്കമാലി അപ്പോളോ ആശുപത്രിയിലാണുള്ളത്. പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണങ്ങൾ ആരംഭിച്ചു.