Banner Ads

ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ കാണിക്കവഞ്ചി മോഷണം; മൂന്നു പേർ പിടിയിൽ

കായംകുളം:കാപ്പില്‍ കിഴക്ക് 1657-ാം നമ്ബർ എസ്. എൻ. ഡി. പി ശാഖ ഗുരുമന്ദിരത്തിൻറെ ഗ്ലാസ് ഡോർ തകർത്ത് കാണിക്കവഞ്ചി മോഷ്ടിച്ച കേസിലാണ് പ്രതികള്‍ പിടിയിലായത്. കൃഷ്ണപുരം മാരൂർത്തറ പുള്ളിക്കണക്ക് ശിവജി ഭവനത്തില്‍ അൻവർ ഷാ (27), പുള്ളിക്കണക്ക് ശിവജി ഭവനത്തില്‍ സരിത (26), ആലപ്പുഴ കലവൂർ പറച്ചിറയില്‍ ശ്യാംജിത്ത് (31) എന്നിവരാണ് കായംകുളം പൊലീസിന്റെ പിടിയിലായത്.

അൻവർ ഷായും സരിതയും അടൂർ, പുത്തൂർ, കുമളി, വൈക്കം, വെഞ്ഞാറമൂട് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ സമാനമായ കേസുകളില്‍ പ്രതികളാണ്.കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്ന് പേർ മോഷണം നടത്തുന്ന സിസിടിവി ദൃശ്യം കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെപ്പറ്റി വിവരം ലഭിച്ചത്.മൂന്നാം പ്രതിയായ ശ്യാംജിത്തിനെതിരെ ആലപ്പുഴ നോർത്ത്, സൗത്ത് പൊലീസ് സ്റ്റേഷനുകളില്‍ അടിപിടി കേസുകള്‍ നിലവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *