കൊച്ചി:ഷൈൻ ടോം ചാക്കോയും കതിരും പ്രധാന വേഷങ്ങളിലെത്തുന്ന ‘മീശ’ എന്ന ചിത്രം ഓഗസ്റ്റ് 1-ന് റിലീസ് ചെയ്യും. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷൈൻ ടോം ചാക്കോയും തമിഴിൽ ശ്രദ്ധേയനായ കതിരും ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം.
ഹക്കിം ഷാ, ജിയോ ബേബി, ശ്രീകാന്ത് മുരളി, സുധി കോപ്പ, ഉണ്ണി ലാലു, ഹസ്‍ലി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.വനത്തിന്റെ നിഗൂഡത പശ്ചാത്തലമാക്കി തീവ്രമായ ഒരു രാത്രിയുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ദീർഘനാളുകൾക്കു ശേഷം വീണ്ടും ഒരു കൂട്ടം സുഹൃത്തുക്കൾ ഒരുമിക്കുകയും,
എന്നാൽ അതൊരു അപ്രതീക്ഷിത പ്രശ്നത്തിലേക്ക് വഴി മാറുകയും ചെയ്യുന്നതിന്റെ സംഭവബഹുലമായ മുഹൂർത്തങ്ങളാണ് ദൃശ്യവൽക്കരിക്കുന്നത്. യൂണികോൺ മൂവീസിന്റെ ബാനറിൽ സജീർ ഗഫൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രാഹണം സുരേഷ് രാജൻ നിർവഹിച്ചിരിക്കുന്നു.