
തിരുവനന്തപുരം : ലുലു മാളിലെ പാർക്കിങ് ഫീസ് നിയമപരമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. കെട്ടിട ഉടമയ്ക്ക് പാർക്കിങ് ഫീസ് പിരിക്കുന്നതിനുള്ള അധികാരമുണ്ടന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചു.
ജസ്റ്റിസുമാരായ എസ്.എ. ധർമ്മാധികാരി, ശ്യാം കുമാർ വി.എം. എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. മുൻസിപ്പാലിറ്റി/കോർപ്പറേഷൻ ലൈസൻസ് ഉള്ള കെട്ടിട ഉടമകൾക്ക് പാർക്കിങ് തുക ഈടാക്കണമോ എന്ന കാര്യത്തിൽ വിവേചനാധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.