Banner Ads

ബ്രഹ്മഗിരിക്ക് തിരിച്ചടി; നിക്ഷേപം പലിശ സഹിതം തിരികെ നൽകാൻ കോടതി ഉത്തരവ്

കൽപ്പറ്റ : ബ്രഹ്മഗിരി ഡെവലപ്‌മെൻ്റ് സൊസൈറ്റിക്കെതിരെ പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ടവർക്ക് അനുകൂലമായി കോടതി വിധി. പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ട മൂന്ന് പേർക്ക് പലിശയടക്കം പണം തിരികെ നൽകാൻ ബത്തേരി സിവിൽ കോടതി ഉത്തരവിട്ടു.

നിക്ഷേപം തിരികെ നൽകുന്നതിനൊപ്പം കോടതി വ്യവഹാരത്തിനായി ചെലവായ തുകയും ബ്രഹ്മഗിരി നിക്ഷേപകർക്ക് നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. 50 ലക്ഷം രൂപ വരെ നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥനടക്കമുള്ളവർക്കാണ് ഇപ്പോൾ അനുകൂല വിധി ലഭിച്ചിരിക്കുന്നത്. 2024-ൽ നൽകിയ ഹർജിയിലാണ് ബത്തേരി സിവിൽ കോടതി സെപ്റ്റംബർ പകുതിയോടെ വിധി പറഞ്ഞത്.