Banner Ads

ബിജെപിക്ക് തിരിച്ചടി: മഹിളാ മോർച്ച കുറ്റൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ പ്രസന്ന എം. ജി. രാജിവെച്ചു

തിരുവല്ല : ബിജെപി മഹിളാ മോർച്ച കുറ്റൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ ആയിരുന്ന പ്രസന്ന എം. ജി സ്ഥാനം രാജിവെച്ചു കോൺഗ്രസിൽ അംഗത്വം സ്വീകരിച്ചു. കെ. പി. സി നിർവാഹക സമിതിയംഗം ജോർജ് മാമ്മൻ കൊണ്ടൂർ മെമ്പർ ഷിപ് നൽകി സ്വീകരിച്ചു.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ പോൾ തോമസ് ഇലഞ്ഞിമൂട്ടിൽ അധ്യക്ഷത വഹിച്ചു.

ഡി. സി. സി ജനറൽ സെക്രട്ടറി എബ്രഹാം കുന്നുകണ്ടത്തിൽ, നിർവാഹക സമിതിയംഗം വിശാഖ് വെൺപാല, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ, നീതു മാമ്മൻ കൊണ്ടൂർ,സുരേഷ് ജി പുത്തൻപുരക്കൽ, കെ. സി തോമസ്, സദാശിവൻ പിള്ള,ശാന്തി പി ആർ, രേഷ്മ രാജേശ്വരി, ബിന്ദു കുഞ്ഞുമോൻ,പി. എ. എബ്രഹാം എന്നിവർ പ്രസംഗിച്ചു.