റിയാദ് : പൊതുഗതാഗത ബസുകളിലും ട്രെയിനുകളിലും മുതിർന്ന പൗരന്മാർക്ക് ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവ് നൽകി റിയാദ് പൊതുഗതാഗത വകുപ്പ്. പ്രായമായവരെ പിന്തുണയ്ക്കുന്നതിനും അവരോടുള്ള ആദരം പ്രകടിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ പുതിയ തീരുമാനം. 60 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഈ ആനുകൂല്യം ലഭിക്കും.
ടിക്കറ്റ് സെയിൽസ് ഓഫീസുകളിൽ ദേശീയ തിരിച്ചറിയൽ കാർഡോ റെസിഡൻസി കാർഡോ ഹാജരാക്കിയാൽ മതിയാകും. കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനും തലസ്ഥാന നഗരത്തിലെ ഗതാഗത ശൃംഖല കൂടുതൽ എളുപ്പത്തിൽ ഉപയോഗിക്കാനും ഇത് മുതിർന്ന പൗരന്മാരെ സഹായിക്കും. അവർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള റിയാദ് പൊതുഗതാഗത വകുപ്പിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.