പനി ഒരു രോഗമല്ല, ലക്ഷണമാണെന്ന യാഥാർഥ്യം മനസിലാക്കുക. ശരീരത്തിലെ ഏതെങ്കിലും അണുബാധ, അസുഖം, വീക്കം എന്നിവയോടുള്ള പ്രതികരണമാണ് പനി. പനിയുടെ തുടക്കത്തിൽ തന്നെ ഇബുപ്രോഫെൻ അല്ലെങ്കിൽ പാരസെറ്റാമോൾ പോലുള്ള ആന്റിപൈറിറ്റിക് മരുന്നുകൾ ഉപയോഗിക്കുന്നതിന് മുൻപ് ആരോഗ്യം പരിഗണിക്കുക.
നേരിയ താപനില മാത്രമോ ആശങ്കജനകമായ ലക്ഷണങ്ങളൊന്നുമില്ലെങ്കിലോ ശരീരത്തിന് മതിയായ വിശ്രമം, ജലാംശം എന്നിവ മാത്രം മതിയാകും. എന്നാൽ പനിയെ പെട്ടന്ന് അടിച്ചമർത്തുന്നത് ശരീരത്തിലെ സ്വാഭാവിക രോഗപ്രതിരോധ പ്രവർത്തനത്തെ തടസപ്പെടുത്തുകയും ചില രോഗത്തെ കണ്ടെത്താനാകാതെ വരികയോ ചെയ്യാം.
കൃത്യമായ മാർഗനിർദേശമില്ലാതെ മരുന്നുകൾ ദീർഘകാലം കഴിക്കുന്നത് ആമാശയത്തിന്റെയും വൃക്കകളുടെയും കരളിന്റെയും ആവരണത്തെ നശിപ്പിക്കുന്നു. പാരസെറ്റമോളിന്റെ ഉയർന്ന അളവിലുള്ള പതിവ് ഉപഭോഗമോ വേദനസംഹാരികളുടെ ദൈനംദിന ഉപയോഗമോ കരൾ, ആമാശയം, വൃക്ക എന്നിവയുടെ തകരാറുകൾക്ക് കാരണമാകുമെന്ന് സ്വയം ചികിത്സക്കുന്ന മിക്ക വ്യക്തികളും മനസ്സിലാക്കുന്നില്ല.