Banner Ads

രഹസ്യവിവരം തുണയായി; സ്റ്റാൻഡിൽ കാത്തിരുന്ന് പോലീസ്, കുടുങ്ങിയത് മാരക മയക്കുമരുന്നുമായി യുവാവ്

ആലപ്പുഴ:കായംകുളത്ത് ലഹരിമരുന്ന് വിൽപന നടത്തുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം കൃഷ്ണപുരം സ്വദേശി തൈയ്യിൽ വീട്ടിൽ വൈശാഖ് (27)നെയാണ് ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കായംകുളം പൊലീസും ചേർന്ന് പിടികൂടിയത്. ഇയാളില്‍ നിന്ന് അതിമാരക മയക്കുമരുന്നായ 32 ഗ്രാം വരുന്ന എംഡിഎംഎ കണ്ടെടുത്തു.

അന്യ -സംസ്ഥാനത്ത് നിന്ന് വില്പനയ്ക്കായി കൊണ്ടുവന്നതായിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാൾ കേരളത്തിൽ നിന്ന്
പോയി വരുമ്പോൾ വൻ തോതിൽ എംഡിഎംഎ കൊണ്ട് വന്ന് കായംകുളം, കൃഷ്ണപുരം എന്നിവടങ്ങൾ കേന്ദ്രമാക്കി വില്പന നടത്തിവരികയായിരുന്നു.

മാസങ്ങളായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് ഇയാളെ നീരിക്ഷിച്ചു വരികയായിരുന്നു. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ജില്ലാ പൊലിസ് മേധാവി എംപി മോഹനചന്ദ്രന്റെ നിർദേശ പ്രകാശം നർക്കോട്ടിക് സെൽ ഡിവൈഎസ് പി പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.