
പാലക്കാട്: സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി കോൺഗ്രസ് പ്രാദേശിക നേതാക്കൾ തമ്മിൽ കയ്യാങ്കളി. പാലക്കാട് പിരായിരിയിലാണ് സംഭവം. കൊടുന്തിരപ്പുള്ളി വാർഡിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി സംഘർഷമുണ്ടാവുകയായിരുന്നു. വാർഡിലെ നിലവിലെ മെമ്പറായ ശിവപ്രസാദും സംഘവും പഞ്ചായത്ത് വൈസ് പ്രസിഡന്‍റായ സാദിഖ് ബാഷയും തമ്മിലായിരുന്നു സംഘർഷം.
കൊടുത്തിരപ്പുള്ളി നിലവിൽ സ്ത്രീ സംവരണ വാർഡായപ്പോൾ മുൻ മെമ്പർ ശിവപ്രസാദ് തനിക്ക് വേണ്ടപ്പെട്ടവർക്കായി ആ സീറ്റിൽ അവകാശം ഉന്നയിക്കുകയായിരുന്നു. അതിനും മുൻപ് ആ വാർഡിനെ പ്രതിനിധീകരിച്ച പ്രീജ സുരേഷും വാർഡിൽ അവകാശം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പുറമേയാണ് വൈസ് പ്രസിഡൻ്റും രംഗത്തെത്തിയത്. ശിവപ്രസാദിനെതിരെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്