Banner Ads

വേനലവധിക്ക് ശേഷം ഖത്തറിൽ സ്കൂളുകൾ തുറന്നു; കുട്ടികൾ ക്ലാസ് മുറികളിലേക്ക് മടങ്ങിയെത്തി

ദോഹ:രണ്ട് മാസത്തെ വേനലവധിക്ക് ശേഷം ഖത്തറിലെ സ്കൂളുകൾ ഇന്ന് (ഓഗസ്റ്റ് 31) തുറന്നു. രാജ്യത്തെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ​ക്ക്​ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​മാ​ണ് ആരംഭിക്കുന്നതെങ്കിൽ ഇ​ന്ത്യ​ൻ സ്കൂ​ളു​ടെ ര​ണ്ടാം പാ​ദ​ത്തി​നാ​ണ് തു​ട​ക്ക​മാ​യത്. മൂ​ന്ന​ര ല​ക്ഷ​ത്തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ര​ണ്ടു​മാ​സം നീ​ണ്ട വേ​ന​ല​വ​ധി​ക്കാ​ല​ത്തി​ന് ശേ​ഷം ക്ലാ​സ് മു​റി​ക​ളി​ലെ​ത്തു​ന്ന​ത്.

അ​വ​ധി​യാ​ഘോ​ഷി​ക്കാ​നാ​യി നാ​ട്ടി​ലേ​ക്ക് പോ​യ മലയാളികളടക്കമുള്ള പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലായി തി​രി​ച്ചെ​ത്തി​യി​രു​ന്നു. കി​ൻ​ഡ​ർ ഗാ​ർ​ഡനു​ക​ൾ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്ത് 629 വി​ദ്യാ​ല​യ​ങ്ങ​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​ൽ 278 ഗ​വ​ൺ​മെ​ന്റ് സ്കൂ​ളു​ക​ളും 351 സ്വ​കാ​ര്യ സ്കൂ​ളു​ക​ളു​മു​ണ്ട്.

വി​ദ്യാ​ഭ്യാ​സ-​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്റെ ക​ണ​ക്കു​പ്ര​കാ​രം 1.37 ല​ക്ഷം കു​ട്ടി​ക​ളാ​ണ് പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ന്ന​ത്. സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 2.28 ല​ക്ഷവുമാണ്. ഈ ​വ​ർ​ഷം പൊ​തു​മേ​ഖ​ല​യി​ൽ പ​ത്ത് പു​തി​യ സ്കൂ​ളു​ക​ൾ​ക്ക് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രി ലുല്വാ ബിൻത്ത് റാഷിദ് അൽ ഖാത്തർ ഒപ്പുവെച്ച മന്ത്രാലയ ഉത്തരവ് പ്രകാരം, പുതിയ 12 പ്രിൻസിപ്പൽ നിയമനങ്ങളും പ്രഖ്യാപിച്ചു. സ്കൂ​ളു​ക​ളി​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​ന്ത്രാ​ല​യം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

വിദ്യാർത്ഥികളുടെ ക്ഷേമവും, വിദ്യാഭ്യാസ നിലവാരവും ഉയർത്തുക എന്നതാണ് പുതിയ അധ്യയന വർഷത്തെ ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി.