തിരുവനന്തപുരം : നിലമേൽ വേക്കലിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു. കിളിമാനൂർ പാപ്പാല വിദ്യാ ജ്യോതി സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറും 22 കുട്ടികളും ഒരു അധ്യാപികയുമാണ് ബസിലുണ്ടായിരുന്നത്.
പരിക്കേറ്റ കുട്ടികളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറേയും ഒരു കുട്ടിയെയും കൂടുതൽ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല. തട്ടത്തുമല – വട്ടപ്പാറ റോഡിലെ കയറ്റത്തിൽ വെച്ച് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു.