കൊല്ലം: കൊല്ലം കൊട്ടാരക്കര കലയപുരത്ത് അപകടകരമായ രീതിയിൽ സർവീസ് നടത്തിയ സ്കൂൾ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ഏനാത്ത് മൗണ്ട് കാർമൽ സ്കൂളിന്റെ ബസാണ് ടയർ ഇളകിയ നിലയിൽ യാത്ര ചെയ്തത്.
ബസിന്റെ മുൻവശത്തെ ടയർ ദീർഘദൂരം ഉരഞ്ഞാണ് നീങ്ങിയിരുന്നത്. നിറയെ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ബസ്, മോട്ടോർ വാഹന വകുപ്പ് സേഫ്റ്റി വോളണ്ടിയർമാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വലിയൊരു ദുരന്തം ഒഴിവായത്. തുടർന്ന് ബസ് കസ്റ്റഡിയിലെടുത്ത് കൂടുതൽ നടപടികൾക്കായി കൈമാറി.