Banner Ads

സതീശൻ നുണകളുടെ രാജകുമാരൻ; ഗീബൽസിനെയും തോൽപ്പിക്കും-എംവി ഗോവിന്ദൻ

ഇടുക്കി : പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ കടുത്ത ആരോപണങ്ങളുമായി സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രാവിലെ എഴുന്നേൽക്കുന്നത് മുതൽ സതീശൻ നുണകൾ പറയുകയാണെന്നും യുഡിഎഫ് ഉന്നയിക്കുന്ന ഓരോ ആരോപണവും എൽഡിഎഫ് പൊളിച്ചടുക്കുകയാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു. വയനാട് ദുരന്തബാധിതർക്ക് വീട് വെച്ചുനൽകുമെന്ന് പറഞ്ഞ് കോൺഗ്രസ് വലിയ പിരിവ് നടത്തി.

എന്നാൽ ആ പണം എവിടെപ്പോയി എന്ന് സതീശൻ പറയുന്നില്ല. തറക്കല്ലിട്ട വീടുകൾ പോലും കാണാനില്ല. ഈ പണം ഉപയോഗിച്ചാണോ കോൺഗ്രസ് ഇപ്പോൾ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്ന് എംവി ഗോവിന്ദൻ ചോദിച്ചു. സി പി എമ്മിന് എസ്‌ഡിപിഐയുമായി ഡീൽ ഉണ്ടെന്നത് വെറും കള്ളപ്രചാരണമാണ്. ഇത്തരം നുണകൾ പടച്ചുവിടുന്നതിൽ സതീശൻ ഗീബൽസിനെപ്പോലും തോൽപ്പിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.