Banner Ads

തിരുവനന്തപുരം കോര്‍പ്പറേഷന് മുന്നില്‍ ആത്മഹത്യ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികള്‍

തിരുവനന്തപുരം: സിപിഎമ്മിന്റെ കൊടികളുമേന്തി പെട്രോള്‍ കുപ്പികളുമായി മരത്തിന് മുകളില്‍ കയറി നിന്നാണ് തൊഴിലാളികളുടെ ആത്മഹത്യാ ഭീഷണി.തൊഴില്‍ നഷ്ടത്തിനെതിരെ 16 ദിവസമായി നടത്തുന്ന സമരം മേയർ ആര്യ രാജേന്ദ്രൻ കണ്ടില്ലെന്ന് നടിക്കുന്നതായി തൊഴിലാളികള്‍ ആരോപിച്ചു. ഇതിനെ തുടർന്നാരുന്നു തൊഴിലാളികൾ രോഷം കൊണ്ടത്. വികെ പ്രശാന്ത് മേയറായി ഇരുന്ന സമയമാണ് ഇവരെ മാലിന്യ നിര്‍മാര്‍ജനത്തിനായി നിയോഗിച്ചത്.മേയര്‍ ആര്യ രാജേന്ദ്രൻ വിളിച്ച ചര്‍ച്ചയില്‍ ശുചീകരണ തൊഴിലാളികളാക്കാമെന്ന് ഉറപ്പ് നല്‍കിയതാണ്.

തൊഴിലാളി ദ്രോഹമാണ് നടക്കുന്നതെന്നും സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും തൊഴിലാളികള്‍ അറിയിച്ചു. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തൊഴിലാളികളെ താഴെയിറക്കാനുള്ള ശ്രമം ആരംഭിച്ചു.എന്നാല്‍ ആ ഉറപ്പ് അധികാരികള്‍ പാലിച്ചില്ലെന്നും തൊഴിലാളികള്‍ ആരോപിച്ചു. തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 16 ദിവസമായി കോര്‍പറേഷന് മുന്നില്‍ കുടില്‍ കെട്ടി സമരം നടത്തിവരികയായിരുന്നു. എന്നാല്‍ കോര്‍പറേഷനില്‍ നിന്ന് അനുകൂല നടപടികള്‍ ഉണ്ടാവാത്തതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികളുടെ ആത്മഹത്യാ ഭീഷണി.ഇത് തങ്ങളുടെ ഉപജീവനമാർഗം തകിടം മറിക്കുമെന്നാണ് സമരക്കാർ ആരോപിക്കുന്നത്. ജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്ന ഇവരുടെ വാഹനങ്ങള്‍ പിടിച്ചെടുത്ത് വൻ തുക പിഴ ഈടാക്കുന്നതായും ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *