
പത്തനംതിട്ട : ശബരിമല ദർശനത്തിന് ശേഷം വിശ്രമിക്കുകയായിരുന്ന തീർത്ഥാടകന്റെ സ്വർണ്ണമാല മോഷ്ടിച്ചു. ബംഗളൂരു സ്വദേശിയായ തീർത്ഥാടകന്റെ എട്ട് പവന്റെ സ്വർണ്ണമാലയാണ് കാറിനുള്ളിൽ നിന്ന് മോഷ്ടാവ് പൊട്ടിച്ചെടുത്തത്. ശബരിമല ദർശനം കഴിഞ്ഞ് കോട്ടയക്കത്ത് എത്തി വാഹനത്തിൽ വിശ്രമിക്കുന്നതിനിടെയാണ് മോഷണം നടന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.