Banner Ads

മണ്ഡലം ഇളക്കിമറിച്ച റോഡ് ഷോ; വോട്ടർമാരെ നേരിൽ കണ്ട് ക്യാപ്റ്റൻ

കണ്ണൂർ : സ്വന്തം മണ്ഡലമായ ധർമ്മടത്ത് കരുത്ത് കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ. പെരളശ്ശേരിയിൽ ആരംഭിച്ച് പിണറായിയിൽ അവസാനിച്ച റോഡ് ഷോ മണ്ഡലത്തിലുടനീളം വൻ ആവേശമാണ് വിതറിയത്. പെരളശ്ശേരി, എടക്കാട്, ചക്കരക്കല്ല്, കാവിൻമൂല, അഞ്ചരക്കണ്ടി, മമ്പറം തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാൻ നൂറുകണക്കിന് വോട്ടർമാരാണ് എത്തിയത്.

മുഖ്യമന്ത്രിക്കൊപ്പം സിപിഎം ജില്ലാ സെക്രട്ടറി കെകെ രാഗേഷ്, മറ്റു പാർട്ടി നേതാക്കളും റോഡ് ഷോയിൽ പങ്കാളികളായി. ഏറെ വൈകിയാണ് ഓരോ കേന്ദ്രങ്ങളിലും മുഖ്യമന്ത്രി എത്തിയതെങ്കിലും കത്തുന്ന വെയിലിനെ അവഗണിച്ചും മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ മണിക്കൂറുകളോളം കാത്തുനിന്നു.