Banner Ads

പരപ്പനങ്ങാടി-നാടുകാണി റോഡിൽ കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡ് കിളച്ചത്; കാരണം വാഹനാപകടം തുടർക്കഥ.

തിരൂരങ്ങാടി: രാത്രി വരുന്നവർ റോഡ് കിളച്ചിട്ടത് അറിയാതെ ഈ കുഴികളിൽ വീണാണ് അപകടമുണ്ടാകുന്നത്. റോഡ് കിളച്ച മണ്ണ്, കുടിവെള്ള പദ്ധതി പൈപ്പ്, കോൺക്രീറ്റ് സ്ലാബ് എന്നിവ നടപ്പാതയിൽ കയറ്റിയിട്ടതിനാൽ വിദ്യാർഥികൾ ഉൾപ്പെടെ കാൽനടക്കാർ പ്രയാസത്തിലാണ്. ജില്ലയിലെ പ്രധാനപാതയായ രണ്ടു ദിവസത്തിനിടെ നാലു ഇരുചക്ര വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ഡിസംബർ ഒന്നിന് പൈപ്പ് ലൈൻ പ്രവൃത്തി തുടങ്ങിയെങ്കിലും ഒച്ചിഴയും വേഗത്തിലാണെന്ന് പരാതിയുണ്ട് റോഡോരം കിളച്ചിട്ട ഇടങ്ങളിൽ ചിലടത്ത് കൃത്യമായി മൂടാത്തതും അപകടഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം അപകടത്തിൽപെട്ട ഇരുചക വാഹനയാത്രികന് ഗുരുതര പരിക്കാണുണ്ടായത്. പ്രവൃത്തി നടക്കുന്നിടങ്ങളിൽ സൂചന ബോർഡുകൾ ഇല്ലാത്തതും വിനയാകുന്നു.

Leave a Reply

Your email address will not be published. Required fields are marked *