Banner Ads

കേരളത്തിൽ കള്ളനോട്ട് മാഫിയ പിടിയിൽ: മലബാറിൽ വിദ്യാർഥികൾ ഉൾപ്പെടെ 5 പേർ കുടുങ്ങി

കോഴിക്കോട്:കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നടത്തിയ കള്ളനോട്ട് വേട്ടയിൽ രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ അഞ്ച് പേരെ ഫറോക് പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് 500 രൂപയുടെ 57 കള്ളനോട്ടുകളും കള്ളനോട്ട് അച്ചടിക്കാൻ തയ്യാറാക്കിയ 30 പേപ്പർ ഷീറ്റുകളും പിടിച്ചെടുത്തു.അറസ്റ്റിലായവർ,ദിജിൻ (വൈദ്യരങ്ങാടി സ്വദേശി),അതുൽ കൃഷ്ണ (കൊണ്ടോട്ടി സ്വദേശി),അംജത് ഷാ (അരീക്കോട് സ്വദേശി),അഫ്നാൻ (അരീക്കോട് സ്വദേശി),സാരംഗ് (മുക്കം സ്വദേശി)രാമനാട്ടുകര, കൊണ്ടോട്ടി, അരീക്കോട്, മുക്കം എന്നീ മേഖലകളിൽ നടത്തിയ പരിശോധനയിലാണ് പോലീസ് കള്ളനോട്ട് സംഘത്തെ പിടികൂടിയത്