Banner Ads

വിരമിച്ച അങ്കണവാടി ജീവനക്കാർക്ക് ആശ്വാസം; പെൻഷൻ വിതരണത്തിനായി 20 കോടി രൂപ അനുവദിച്ചു

കൊച്ചി : സംസ്ഥാനത്തെ വിരമിച്ച അങ്കണവാടി ജീവനക്കാർക്ക് ആശ്വാസമായി സർക്കാരിന്റെ സാമ്പത്തിക സഹായം. പെൻഷനും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിനായി 20 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ക്ഷേമനിധി ബോർഡിനാണ് തുക ലഭ്യമാക്കിയത്.

ഈ വർഷം ബോർഡിന് നൽകേണ്ടിയിരുന്നത് 5.44 കോടി രൂപ മാത്രമായിരുന്നു. 61.32 കോടി രൂപ സർക്കാർ കൈമാറിക്കഴിഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 96.21 കോടി രൂപയാണ് സർക്കാർ നൽകിയത്. ബജറ്റിൽ നീക്കിവെച്ചതിനേക്കാൾ 75 കോടിയോളം രൂപ അധികമായി സർക്കാർ നൽകി.