
ചെന്നൈ : യാത്രാ തിരക്ക് പരിഗണിച്ച് ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് രണ്ട് പുതിയ സ്പെഷ്യൽ ട്രെയിനുകൾ കൂടി റെയിൽവേ അനുവദിച്ചു. ചെന്നൈ സെൻട്രല്‍- കൊല്ലം ജങ്‌ഷൻ എക്‌സ്‌പ്രസ് സ്പെഷ്യല്‍ (06119/06120), ചെന്നൈ എഗ്മൂർ- തിരുവനന്തപുരം നോർത്ത് (06115) എക്‌സ്‌പ്രസ് സ്‌പെഷ്യല്‍ എന്നിവയാണ് പുതിയതായി അനുവദിച്ച ട്രെയിനുകള്‍.
ചെന്നൈ സെൻട്രൽ – കൊല്ലം ജങ്‌ഷൻ എക്‌സ്‌പ്രസ് സ്പെഷ്യൽ (06119) 15ന് പകൽ 3.10ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 6.55ന് കൊല്ലത്തെത്തും. കൊല്ലം – ചെന്നൈ (06120) 16ന് രാവിലെ 10.40ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 3.30ന് ചെന്നൈയിൽ എത്തും.
പാലക്കാട് വഴി സർവീസ് നടത്തുന്ന ഈ ട്രെയിനിൽ 16 എസി കോച്ചുകളാണുള്ളത്. ചെന്നൈ എഗ്മൂർ – തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) എക്‌സ്‌പ്രസ് സ്‌പെഷ്യൽ (06115) ചെന്നൈ എഗ്മൂറിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്കാണ് സ്പെഷ്യൽ ട്രെയിൻ അനുവദിച്ചിരിക്കുന്നത്.