കൊച്ചി: റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കോടതി നിർദ്ദേശം നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തിയത് 682 കോടി രൂപയാണെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചു.വയനാട് ദുരന്തവുമായി ബന്ധപ്പെട്ട SDRF തുകയുടെ വിനിയോഗം, വയനാടിന് അധികമായി വേണ്ട തുക തുടങ്ങിയവ ഉൾപ്പെടുത്തി വേണം റിപ്പോർട്ട് സമർപ്പിക്കാനെന്ന് ഹൈക്കോടതി വ്യക്തമാക്കി. വയനാട് ദുരന്തത്തിനായി ഓഗസ്റ്റ് 17 മുതൽ ഒക്ടോബർ ഒന്ന് വരെ എത്ര ചെലവഴിച്ചുവെന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന ദുരന്തനിവാരണ ഫണ്ടിലെ തുകയുടെ വിനയോഗം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈക്കോടതി. പാലങ്ങളുടെയും റോഡുകളുടെയും പുനരുദ്ധാരണത്തിനും നവീകരണത്തിനും SDRF തുക പൂർണമായും വിനിയോഗിക്കാൻ നിലവിലെ ചട്ടങ്ങൾ പ്രായോഗികമല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.കേന്ദ്രത്തിൽ നിന്ന് കൂടുതൽ സഹായം ആവശ്യപ്പെടണമെങ്കിൽ ഫണ്ടിൽ വ്യക്തത വരുത്തണമെന്നും കോടതി പറഞ്ഞു. അതേസമയം SDRF ലെ മുഴുവൻ തുകയും വയനാടിനായി ഉപയോഗിക്കാനാവില്ല എന്നാണ് സർക്കാർ വാദം.