Banner Ads

റേഷൻ കടകൾ നാളെ തുറക്കും; മെയ് മാസത്തെ വിഹിതവും മുൻകൂറായി വാങ്ങാം

തിരുവനന്തപുരം: പെസഹാ വ്യാഴം, ദുഃഖവെള്ളി അവധികൾക്ക് ശേഷം സംസ്ഥാനത്തെ റേഷൻ കടകൾ നാളെ (ശനിയാഴ്ച) തുറക്കും. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ മാസത്തെ വിഹിതത്തോടൊപ്പം മെയ് മാസത്തെ റേഷനും ഉപഭോക്താക്കൾക്ക് മുൻകൂറായി വാങ്ങാവുന്നതാണെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു.

ഏപ്രിൽ മാസത്തെ വിഹിതം ഏപ്രിൽ 30 വരെയും, മെയ് മാസത്തെ വിഹിതം മുൻകൂറായി ഏപ്രിൽ 4 മുതൽ മെയ് 30 വരെയും ലഭ്യമാകും. റേഷൻ വിഹിതത്തിന് പുറമെ മണ്ണെണ്ണയും ലഭ്യതയ്ക്കനുസരിച്ച് ആട്ടയും വിതരണം ചെയ്യും. ഏപ്രിൽ-മെയ്-ജൂൺ ക്വാർട്ടറിലേക്കുള്ള മണ്ണെണ്ണ വിതരണവും ഇതോടൊപ്പം ലഭിക്കും.

മണ്ണെണ്ണ വിഹിതം കാർഡിന്റെ മുൻഗണനയ്ക്കും വൈദ്യുതി കണക്ഷനും അനുസരിച്ചായിരിക്കും ലഭ്യമാകുക. ആട്ടയും ഈ മാസത്തെ വിഹിതത്തോടൊപ്പം വിതരണം ചെയ്യുന്നതാണ്.