Banner Ads

റേഷൻ വിതരണം നവംബർ 1 ലേക്ക്; കേരളപ്പിറവി ദിനം റേഷൻ കടകൾ തുറക്കും, മാസാദ്യ അവധിക്ക് മാറ്റം

തിരുവനന്തപുരം : ഒക്ടോബർ മാസത്തെ റേഷൻ വിതരണം നവംബർ ഒന്നിലേക്ക് നീട്ടിയതായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് അറിയിച്ചു. റേഷൻ കടകൾക്ക് നവംബർ ഒന്നിന് പ്രവർത്തിദിനമായിരിക്കും. ഈ ദിവസത്തെ മാസാദ്യ അവധി നവംബർ മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്.

ഭക്ഷ്യഭദ്രതയിലൂടെ സംസ്ഥാനത്തെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി നവംബർ ഒന്നിന് റേഷൻ വ്യാപാരികൾ ഗുണഭോക്താക്കളുമായി ദിവസത്തിന്റെ ചരിത്രപരമായ പ്രാധാന്യം പങ്കുവെക്കും. റേഷൻ വിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവർക്ക് ആദരവ് അർപ്പിക്കാൻ വകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ യോഗം ചേരും.

മന്ത്രി ജി ആർ അനിൽ പ്രഭാഷണം നടത്തും. ഭക്ഷ്യഭദ്രതയിലൂടെ കേരളത്തെ അതിദാരിദ്ര്യ മുക്തിയിലേക്ക് കൊണ്ടുപോകാൻ വ്യത്യസ്ത ചുമതലകൾ നിർവ്വഹിച്ച ജീവനക്കാർ, റേഷൻ വ്യാപാരികൾ, ഗതാഗത കരാറുകാർ, ചുമട്ടുതൊഴിലാളികൾ എന്നിവർക്ക് അഭിവാദ്യം അർപ്പിക്കും.