Banner Ads

പ്രായം നോക്കാതെ സുഹൃത്ത് ബന്ധം സ്ഥാപിച്ച രത്തൻ ടാറ്റ ; ആരാണ് ശാന്തനു ?

മഹാരാഷ്ട്ര : THE HOLE THAT THIS FREINDSHIP HAS NOW LEFT WITH ME, I WILL SPEND THE REST OF LIFE TRYING TO FILL.GRIEF IS THE PRICE TO PAY FOR LOVE.GOODBY MY DEAR LIGHTHOUSE….

” ഈ സൗഹൃദം ബാക്കി വയ്ക്കുന്ന വിടവ് നികർത്താൻ ജീവിതകാലം മുഴുവൻ ഞാൻ ശ്രമിക്കും.ഗുഡ് ബൈ മൈ ഡിയർലൈറ്റ്ഹൗസ്”…രത്തൻ ടാറ്റയുടെ വിട വാങ്ങലിന് ശേഷം ഒരു ചെറുപ്പക്കാരൻ കുറിച്ച വാക്കുകളാണിവ….വ്യവസായരംഗത്തും സാമൂഹിക പ്രവർത്തനങ്ങളിലും വിപ്ലവം സൃഷ്ടിച്ച ടാറ്റ ഗ്രൂപ്പിനെ ഇന്ന് കാണുന്ന തരത്തിലേക്ക് വളർത്തിയെടുത്ത ദി ഗ്രേറ്റ് ഇന്ത്യൻ ബിസ്സിനെസ്സ് മാൻ രത്തൻ ടാറ്റ ഈ യുവാവിന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു…

രത്തൻ ടാറ്റായുടെ തോളിൽ കയ്യിട്ടും ഒപ്പവുമെല്ലാം ഒരു ചെറു ചിരിയോടെ മാത്രമേ നമുക്ക് ആ ചെറുപ്പക്കാരനെ കാണാൻ കഴിഞ്ഞിട്ടുള്ളൂ… 31 കാരനായ ശാന്തനു നായിഡു……..രത്തൻ ടാറ്റായുടെ അപൂർവ കൂട്ടുകെട്ടിന്റെ കഥയാണിത്……രത്തൻ ടാറ്റ പറഞ്ഞ് വച്ചത് സഹൃദത്തിന് പ്രായം ഒരു തടസ്സമല്ലായെന്നായിരുന്നു.ശാന്തനുവിനെ ലോകം ശ്രദ്ധിച്ച് തുടങ്ങിയത് 2021 ലാണ്.രത്തൻ ടാറ്റയുടെ 84 ആം പിറന്നാളിന് ഒരു ചെറിയ കപ്പ് കേക്കിൽ, മെഴുകുതിരി കത്തിച്ച് ആഘോഷിക്കുന്നു.രത്തനോടൊപ്പം ഒരു ചെറുപ്പക്കാരനും.അതാരാണ് എന്ന് എല്ലാവരും അമ്പരന്നു.അതായിരുന്നു ശാന്തനു……

രത്തൻ ടാറ്റയുടെയും ശാന്തനുവിന്റെയും ജീവിതങ്ങളെ ബന്ധിപ്പിച്ചത് ഒരു ബിസ്സിനെസ്സ് പ്രൊപ്പോസലാണ്. ടാറ്റ ഗ്രുപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ജനറൽ മാനേജർ ആണ് ശാന്തനു.രത്തൻ ടാറ്റയുമായി ശാന്തനു അടുക്കുവാനുള്ള കാരണം ഇരുവർക്കും മൃഗങ്ങളോടുള്ള സ്നേഹമായിരുന്നു കാരണം. ശാന്തനു ആരാണ്? എങ്ങനെയാണ് ഈ ചെറുപ്പക്കാരൻ രത്തൻ ടാറ്റയുടെ വലം കൈ ആയത്.

1993 ൽ പൂനെയിൽ ജനനം. സാവിത്രി ഭായ് ഭൂലെ പുണെ യൂണിവേഴ്സിറ്റിയിൽ നിന്ന് 2014 ൽ എൻജിനീയറിങ് ബിരുദം നേടി.തുടർന്ന് 2016 ൽ കോളോർ ജോൺസൺ ഗ്രാജുവേറ്റ് സ്കൂൾ ഓഫ് മാനേജ്‌മന്റ് സ്കൂളിൽ നിന്ന് ബിസ്സിനെസ്സ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദവും നേടി.വിദ്യാഭ്യാസത്തിന് ശേഷം പൂനെയിലെ ടാറ്റ എലക്സിയിൽ ഓട്ടോ മൊബൈൽ ഡിസൈൻ എൻജിനീയറായി കരിയർ തുടങ്ങി.

അവിടെ നിന്നുമാണ് ശാന്തനുവിന്റെ ജീവിതം വഴി മാറുന്നത്.മുംബൈയിൽ വാഹനങ്ങൾ ഇടിച്ച് തെരുവ് നായകൾ മരണപ്പെടുന്നത് അന്ന് പതിവായിരുന്നു.ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ശാന്തനു നായിഡു ഒരു വഴി കണ്ടു പിടിച്ചു.നായകൾക്കായി ഒരു കോളർ വികസിപ്പിക്കാം എന്നതായിരുന്നു അത്.ഡ്രൈവർമാർക്ക് തെരുവ് നായകളെ വേഗത്തിൽ കാണുവാനും അപകടം ഒഴിവാക്കാനും ഇത് വഴി സാധിച്ചു.

ഈ സംരഭത്തിന് ഒരു പിന്തുണ ഉണ്ടായിരുന്നുവെങ്കിൽ നന്നായിരുന്നുവെന്ന് ശാന്തനുവിന് തോന്നി. അതിനായി ശാന്തനു രത്തൻ ടാറ്റക്ക് ഒരു ബിസ്സിനെസ്സ് പ്രൊപോസൽ സമർപ്പിച്ചു.നായകളോട് എല്ലായപ്പോഴും കരുതൽ ഉണ്ടായിരുന്ന ആളായ രത്തൻ ടാറ്റ പോസിറ്റീവായി പ്രതികരിച്ചു.മാത്രമല്ല ശാന്തനുവിനെ ഈ വിഷയത്തെക്കുറിച്ച് ചർച്ച ചെയ്യാനായി നേരിട്ട് ക്ഷണിക്കുകയും ചെയ്തു രത്തൻ ടാറ്റ.

അവിടം മുതലാണ് ശാന്തനു രത്തൻ ടാറ്റയുടെ മിലേനിയൽ സുഹൃത്തായി മാറുന്നത്.പിന്നീട് രത്തൻ ടാറ്റായുടെ അസിസ്റ്റന്റായി നിയമിക്കപ്പെടുകയും പതിയെ ജനറൽ മാനേജർ ആയി ഉയർത്തപ്പെടുകയും ചെയ്തു.പിന്നീട് ടാറ്റയുടെ നിഴലായി മാറുകയായിരുന്നു ശാന്തനു.യാത്രകളിൽ,പൊതുവേദികളിൽ, നായകൾക്കൊപ്പം ടാറ്റയെ ചിരിപ്പിച്ചും ഒപ്പം ചിരിച്ചും ശാന്തനു ഉണ്ടായിരുന്നു.ടാറ്റ ഗ്രൂപ്പിന്റെ പ്രവർത്തനത്തിൽ മാത്രമായിരുന്നില്ല ശാന്തനു ഒതുങ്ങിയിരുന്നത്.സ്വന്തമായിട്ട് ഒരു സ്റ്റാർട്ടപ്പ് ആരംഭിച്ചു.

ഗുഡ് ഫെല്ലോസ് എന്ന പേരിൽ മുതിർന്ന പൗരന്മാരെ സഹായിക്കാനായി ആരംഭിച്ച ഒരു സംരഭം ആയിരുന്നു അത്.5 കോടി രൂപയാണ് ഈ സ്റ്റാർട്ടപ്പ് സമാഹരിച്ചത്. രത്തൻ ടാറ്റയും ശാന്തനുവിന്റെ ശ്രെമങ്ങൾക്ക്പിന്തുണ നൽകി.പരസ്പരം സഹായിച്ച് അവർ ഒരുമിച്ച് വളർന്നു…

രത്തൻ ടാറ്റ വിട വാങ്ങുമ്പോൾ ബിസിനസ്സിന്റെ ABCD അറിയാത്തവരും ഒന്ന് നടുങ്ങിയിരുന്നു.അത് ആ മനുഷ്യനോടുള്ള സ്നേഹം കൊണ്ട് മാത്രമാണ്.ആരും അല്ലാതിരുന്നിട്ടും സാധാരണക്കാരന് ഇങ്ങനെ തോന്നുന്നുവെങ്കിൽ ഈ ചെറുപ്പക്കാരന് ഈ വിയോഗം എത്ര വേദന ആയിരിക്കും.

സഹാനുഭൂതിയും സഹിഷ്ണുതയും സഹജീവിസ്നേഹവും ഉള്ളിലുണ്ടായിരുന്ന ഈ ചെറുപ്പക്കാരന് പ്രചോദനം നൽകിക്കൊണ്ട് ടാറ്റ മാർഗനിർദേശത്തിന്റെ വെളിച്ചമായി പ്രവർത്തിച്ചു.പച്ച ആയ രണ്ടു മനുഷ്യരുടെ സൗഹൃദത്തെ ഈ ചിത്രം കൊണ്ട് നമുക്ക് അടയാളപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *