Banner Ads

കുത്തുപറമ്പ് ബസ് സ്റ്റാൻഡിൽ മഴക്കെടുതി; യാത്രക്കാർ ദുരിതത്തിൽ

കൂത്തുപറമ്ബ്:അങ്ങേയറ്റം വൃത്തിഹീനവും ബസ് സ്റ്റാൻഡിൽ മഴയിൽ യാത്രക്കാർ അടിമുടി നനയുന്ന തരത്തിലുമാണ് സ്റ്റാൻഡിന്റെ ഉൾവശം, മുഴുവൻ ഭാഗത്തും വെള്ളം കയറുന്ന അവസ്ഥയാണുള്ളത്. ശുചീകരണ പ്രവർത്തനങ്ങളൊന്നും ഇവിടെ നടക്കുന്നില്ല ഇരിപ്പിടങ്ങൾ താഴെ നനഞ്ഞൊലിക്കുകയാണ്.

കൊട്ടിയൂർ, മട്ടന്നൂർ, പേരാവൂർ ഭാഗത്തേക്ക് പോകുന്ന ദീർഘദൂര ബസുകൾ ബസ് സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിലാണ് നിർത്തിയിടുന്നത്. മിൽമാ ബൂത്തിന് സമീപം കടകൾ ക്കു മുൻപിലാണ് വെയിലും മഴയും കൊണ്ട് യാത്രക്കാർ ഇവിടെ ബസ് കാത്തു നിൽക്കുന്നത് . നഗരത്തിലെ തന്നെ പഴഞ്ചൻ കെട്ടിടങ്ങളിലൊന്നാണ് കൂത്തുപറമ്ബിലേത്.

വർഷങ്ങൾക്കു മുൻപ് പെയിൻ്റ് ചെയ്യു ചുമർ ചിത്രങ്ങൾ വരച്ചു മോടികൂട്ടിയിരുന്നുവെങ്കിലും പിന്നീട് നഗരസഭഅധികൃതർ തൊട്ടിട്ടില്ല.പാനൂർ കണ്ണൂർ, തലശേരി ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർ ആശ്രയിക്കുന്ന ബസ് സ്റ്റാൻഡാണിത്. വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറുകണക്കിന് യാത്രക്കാരാണ് ഇവിടെയെത്തിച്ചേരുന്നത്. ബസ് സ്റ്റാൻഡ് അടിയന്തിരമായി നവീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.