
കോഴിക്കോട് : നാദാപുരം പുളിയാവ് പുഴയിൽ തുണി അലക്കാനിറങ്ങിയ കുടുംബത്തിലെ മൂന്ന് പേർ മുങ്ങിമരിച്ചു. അരീക്കുണ്ട് സ്വദേശികളായ അൻസാർ, ഭാര്യ, ഇവരുടെ കുട്ടി എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് സംഭവം. പുഴയിൽ തുണി അലക്കാനായി എത്തിയതായിരുന്നു കുടുംബം.
ഇതിനിടെ കുട്ടി അബദ്ധത്തിൽ പുഴയിലെ കയത്തിൽ പെടുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അൻസാറും ഭാര്യയും മുങ്ങുകയായിരുന്നു. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.