
ആലപ്പുഴ : കായംകുളം നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ എം ലിജുവിന്റെ ഭൂരിപക്ഷം പ്രവചിക്കുന്നവർക്ക് പണം വാഗ്ദാനം ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്. യൂത്ത് കോൺഗ്രസ് നേതാവ് ആകാശ് തഴയശേരിക്കെതിരെയാണ് കായംകുളം പോലീസ് കേസെടുത്തത്.
ഫേസ്ബുക്ക് വഴിയാണ് ആകാശ് പ്രവചന മത്സരം സംഘടിപ്പിച്ചത്. എം ലിജുവിന്റെ ഭൂരിപക്ഷം കൃത്യമായി പ്രവചിക്കുന്നവർക്ക് 10001 രൂപ നൽകുമെന്നായിരുന്നു വാഗ്ദാനം. ഇത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണോ എന്ന് പരിശോധിച്ച ശേഷമാണ് കേസെടുത്തത്.