Banner Ads

യാത്രക്കാരുടെ ജീവൻ പന്താടി സ്വകാര്യ ബസ് ഡ്രൈവറുടെ അതിക്രമം;സ്വകാര്യ ബസ് ഡ്രൈവർ ജയിലിൽ.

കോഴിക്കോട്:നഗരമധ്യത്തിൽ സിനിമയെ വെല്ലുന്ന രീതിയിൽ അഭ്യാസപ്രകടനം നടത്തി യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കിയ സ്വകാര്യ ബസ് ഡ്രൈവർ ജയിലിലായി. മെഡിക്കൽ കോളേജ്-ഫറോക്ക് റൂട്ടിലോടുന്ന ‘ഗ്രീൻസ്’ ബസിലെ ഡ്രൈവർ പെരുമണ്ണ സ്വദേശി കെ.കെ. മജ്‌റൂഫിനെയാണ് (28) കോടതി റിമാൻഡ് ചെയ്തത്. പ്രതിക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ച രാവിലെ മാനാഞ്ചിറയിൽ വെച്ചായിരുന്നു സംഭവം. സമയക്രമത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന്, മജ്‌റൂഫ് ഓടിച്ചിരുന്ന ബസ് മറ്റൊരു സ്വകാര്യ ബസായ ‘കീർത്തന’യിൽ ബോധപൂർവ്വം ഇടിപ്പിക്കുകയായിരുന്നു. ഇരു ബസുകളിലും യാത്രക്കാർ നിറഞ്ഞിരുന്ന സമയത്തായിരുന്നു ഈ അപകടകരമായ നീക്കം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് കർശന നടപടി സ്വീകരിച്ചത്.