
കൊച്ചി : മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാതാക്കൾക്കെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കില്ലെന്ന് സുപ്രീം കോടതി. നിർമ്മാതാക്കളിൽ ഒരാളായ ബാബു ഷാഹിർ സമർപ്പിച്ച അപ്പീൽ കോടതി തള്ളി.
കേസിൽ പോലീസിന്റെ അന്വേഷണം തടയേണ്ട സാഹചര്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സിനിമയുടെ നിർമ്മാണത്തിനായി ഏഴ് കോടി രൂപ നിക്ഷേപിച്ച അരൂർ സ്വദേശി സിറാജിന് വാഗ്ദാനം ചെയ്ത 40 ശതമാനം ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ല എന്നാണ് പരാതി.
നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർക്കെതിരെയാണ് മരട് പോലീസ് കേസെടുത്തത്. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ നടത്തിയത് മുന്‍കൂട്ടി ആസൂത്രണം ചെയ്തുള്ള തട്ടിപ്പ് ആയിരുന്നുവെന്നാണ് പൊലീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.