ആംസ്റ്റർഡാം:ആംസ്റ്റർഡാമിലേക്കുള്ള കെഎൽഎം എയർലൈൻസിന്റെ ബോയിംഗ് 777 വിമാനത്തിൽ പവർ ബാങ്കിന് തീപിടിച്ചതിനെ തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി. ഓവർഹെഡ് ലോക്കറിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിനാണ് വിമാനം ലാൻഡ് ചെയ്യുന്നതിന് നാല് മണിക്കൂർ മുൻപ് തീപിടിച്ചത്.
ഉറങ്ങുകയായിരുന്ന യാത്രക്കാർ പുക നിറഞ്ഞ കാബിൻ കണ്ട് ഭയന്നു. വിമാനജീവനക്കാർ ഉടൻതന്നെ ഇടപെട്ട് സുരക്ഷാ നടപടികൾ സ്വീകരിക്കുകയും തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കുകളില്ലെന്നും വിമാനം സുരക്ഷിതമായി ആംസ്റ്റർഡാമിൽ ലാൻഡ് ചെയ്തെന്നും എയർലൈൻസ് അധികൃതർ അറിയിച്ചു.
യാത്രക്കാരിൽ ഒരാളായ സിമിയോൺ മാലഗോളി തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ഈ അനുഭവം പങ്കുവെച്ചു. “ജീവിതത്തിലെ ഏറ്റവും സമ്മർദ്ദം നിറഞ്ഞ യാത്രയാണിത്” എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം പുക നിറഞ്ഞ കാബിന്റെ ദൃശ്യങ്ങളും പോസ്റ്റ് ചെയ്തു. സാധാരണയായി ലിഥിയം അയൺ ബാറ്ററികളാണ് ഇത്തരം പവർ ബാങ്കുകളിൽ ഉപയോഗിക്കുന്നത്.