Banner Ads

ഏറ്റുമാനൂരിൽ ട്രെയിനിനുമുന്നിൽ ചാടി ; അമ്മയും രണ്ട് മക്കകളും മരിച്ച സംഭവത്തിൽ,പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്

കോട്ടയം :ഏറ്റുമാനൂരിൽ ട്രെയിനിനുമുന്നിൽ ചാടി അമ്മയും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്റെ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്, പ്രതിക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് ഏറ്റുമാനൂർ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.പ്രതി ജാമ്യത്തിലിറങ്ങിയാൽ കേസ് അന്വേഷണത്തെ സാരമായി ബാധിക്കും.

മരിച്ച ഷൈനിയുടെ ഭർത്താവായ നോബി പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട് മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയ്ക്കുശേഷം പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വേണം. നോബി ലൂക്കോസിനെ കൂടുതൽ ചോദ്യം ചെയ്യണമെന്നും തെളിവുകൾ ശേഖരിക്കണമെന്നും പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. ഇന്നലെ ജാമ്യപേക്ഷയിൽ വാദം കേട്ട കോടതി റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനേട് നിർദേശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *