
കോഴിക്കോട് : വോട്ടെടുപ്പ് ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു. കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ ജിഎൽപി സ്‌കൂളിലെ 162-ാം നമ്പർ ബൂത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സന്തോഷ് സ്‌കറിയയാണ് ദേഹാസ്വാസ്ഥ്യം മൂലം കുഴഞ്ഞുവീണത്. ഉടൻതന്നെ സഹപ്രവർത്തകരും വോട്ടർമാരും ചേർന്ന് പ്രാഥമിക ശുശ്രൂഷ നൽകുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. നിലവിൽ സക്കറിയ വിദഗ്ധ ചികിത്സയിലാണ്.