Banner Ads

കൊച്ചിയിൽ പോലീസിനെ തല്ലി, ജീപ്പ് തകർത്തു; ഗുണ്ടാപ്പട്ടികയിലുള്ള ജിന്റോയും സഹോദരനും പിടിയിൽ

കൊച്ചി : ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ആക്രമിക്കുകയും ഔദ്യോഗിക വാഹനം തകർക്കുകയും ചെയ്ത കേസിൽ മണ്ണാർക്കാട് സ്വദേശികളായ സഹോദരങ്ങൾ പിടിയിൽ. ജിന്റോ, പ്രിൻസ് എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പൊതുമുതൽ നശിപ്പിക്കുന്നത് തടയുന്നതിനുള്ള നിയമമായ പിഡിപിപി ആക്ട് പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

അറസ്റ്റിലായ ജിന്റോയ്ക്കെതിരെ മണ്ണാർക്കാട് ഉൾപ്പെടെയുള്ള വിവിധ പോലീസ് സ്റ്റേഷനുകളിലായി ആറോളം ക്രിമിനൽ കേസുകളുണ്ട്. ഇയാളെ നേരത്തെ തന്നെ പോലീസ് റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. പ്രദേശത്തെ ഗുണ്ടാ പട്ടികയിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.