Banner Ads

മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവതിയോട് പൊലീസ് ക്രൂരത ;വകുപ്പ്തല അന്വേഷണം നടത്തുo, മന്ത്രി ഒ.ആർ കേളു

തിരുവനന്തപുരം: മോഷണക്കുറ്റം ആരോപിച്ച് ദളിത് യുവതിയോട് പൊലീസ് ക്രൂരത വകുപ്പ്തല അന്വേഷണം നടത്തുo, മന്ത്രി ഒ.ആർ കേളു.സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.കഴിഞ്ഞ മാസം 23 നാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിന്ദുവിനോട് പേരൂർക്കട പൊലീസ് ക്രൂരത കാട്ടിയത്.

ബിന്ദു ജോലിക്ക് നിന്ന വീട്ടിൽ നിന്ന് സ്വർണമാല കാണാതെയായിരുന്നു. വീട്ടുകാർ നൽകിയ പരാതിയിൽ തന്നെ സ്റ്റേഷനിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് ബിന്ദുവിന്റെ മൊഴി. മാലയെവിടെടീ എന്ന് ചോദിച്ച് ചീത്ത പറഞ്ഞുവെന്നും വിവസ്ത്രയാക്കി പരിശോധന നടത്തിയെന്നും അടിക്കാൻ വന്നുവെന്നും ബിന്ദു ആരോപിച്ചിരുന്നു.

തുടർന്ന് അടുത്ത ദിവസം മാല കാണാതായ വീട്ടിലെ അമ്മയും മകളും ബിന്ദുവിനെ വിളിച്ച് കേസില്ല എന്നും വെറുതെ വിടുകയാണെന്നും പറഞ്ഞു. അപ്പോഴും ഈ മാല കിട്ടിയ കാര്യം പറഞ്ഞിരുന്നില്ലെന്നും പിന്നീട് ഭർത്താവാണ് മാല വീട്ടിൽ തന്നെ ഉണ്ടായിരുന്നുവെന്ന് പറഞ്ഞതെന്നും ബിന്ദു വ്യക്തമാക്കി.