തിരുവനന്തപുരം : സോഷ്യൽ മീഡിയയിലൂടെ നിരവധി കാര്യങ്ങളാണ് വൈറൽ ആയികൊണ്ടിരിക്കുന്നത്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത് ഒരു പരീക്ഷ ഫോമിന്റെ ചിത്രങ്ങളാണ്. കുന്ദൻ കുമാർ എന്ന ബിഹാർ സ്വദേശിയുടേതാണ് വൈറലായ ആ പരീക്ഷ ഫോം. പരീക്ഷ ഫോം ഇത്ര വൈറലാകാൻ കാരണം. മറ്റൊന്നുമല്ല 2018ല്‍ ബി എ പരീക്ഷയ്ക്ക് കുന്ദൻ കുമാർ സമർപ്പിച്ച ഫോമിലെ അച്ഛന്റെയും അമ്മയുടെയും പേരാണ്.
ഇതിൽ എഴുതിയിരിക്കുന്നത് അച്ഛന്റെ പേര് ഇമ്രാൻ ഹാഷ്മി എന്നും അമ്മയുടെ പേര് സണ്ണി ലിയോണ്‍ എന്നുമാണ്. റെയർ ഇന്ത്യൻ പിക്ചേഴ്സ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഫോമിന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. കുന്ദൻ ബാബാ സഹെബ് ഭീംറാവു അംബേദ്കർ ബിഹാർ സർവകലാശാലയിലെ 2017-2020 ബാച്ചിലെ പൂർവ വിദ്യാർത്ഥിയാണ്.
അക്ഷരപ്പിശക് ആണെന്നായിരുന്നു ആദ്യം കരുതിയതെങ്കിലും ഫോമിലെ മറ്റ് ഭാഗങ്ങളില്‍ ഈ പിശക് കാണാൻ സാധിച്ചില്ല. രസകരമായ കമൻ്റുകളാണ് ഈ പോസ്റ്റിന് ഇന്റർനെറ്റില്‍ നിറയുന്നത്. കുന്ദനോട് പഠനം നിർത്തിയിട്ട് സിനിമയെടുക്കാൻ പോകാനാണ് ചിലർ ഉപദേശിക്കുന്നത്. എന്നാൽ ചിത്രം എഐ നിർമിതമാണോ അതോ എഡിറ്റ് ചെയ്തതാണെന്നുമുള്ള മറുവാദങ്ങളും കാണാൻ സാധിക്കും.