തിരുവനന്തപുരം: തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് നടത്താമെന്ന് നിയമോപദേശം ലഭിച്ചതായി മന്ത്രി കെ രാജൻ. അഡ്വക്കേറ്റ് ജനറലാണ് നിയമോപദേശം നൽകിയത്.തിരുവമ്ബാടി, പാറമേക്കാവ് വേല ആഘോഷങ്ങൾക്ക് വെടിക്കെട്ട് നടത്താമെന്ന് ഹൈക്കോടതി നേരത്തേ അനുമതി നൽകിയാതായിരുന്നു.
ഇത് പൂരം വെടിക്കെട്ടിനും ബാധകമാണെന്നാണ് നിയമോപദേശം കേന്ദ്ര ഏജൻസിയായ പെസോയുടെ മാർഗനിർദേശങ്ങൾ പാലിച്ചാകും കളക്ടർ അനുമതി നൽകുകയെന്നും കെ രാജൻ പറഞ്ഞു.വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന മാഗസിൻ കാലിയാക്കുമെന്ന് ദേവസ്വങ്ങൾ സത്യവാംങ്മൂലം നൽകിയതോടെയാണ് വേല വെടിക്കെട്ടിന് ദേവസ്വങ്ങൾക്ക് നേരത്തെ അനുമതി ലഭിച്ചത്.
വെടിക്കെട്ട് പുരയും ഫയർ ലൈനും തമ്മിൽ 200 മീറ്റർ അകലമാണ് കേന്ദ്ര നിയമത്തിൽ പരാമർശിക്കുന്നത്. വെടിക്കെട്ട് പുര കാലിയാണെങ്കിൽ 200 മീറ്റർ പാലിക്കേണ്ടി വരില്ല. വേലയ്ക്ക് 500 കിലോ വെടിക്കെട്ട് സാമഗ്രികൾ ആണ് പൊട്ടിക്കുന്നത്. പൂരത്തിന് 2000 കിലോ വീതം വെടിക്കെട്ട് സാമഗ്രികളാണ് പൊട്ടിക്കേണ്ടത്