Banner Ads

പെരിയ ഇരട്ടക്കൊലക്കേസ്; വിധി വരും മുമ്പ് പ്രതിക്ക് പരോൾ: സർക്കാരിന്റെ നീക്കം ഞെട്ടിക്കുന്നതെന്ന് കോൺഗ്രസ്

കാസർകോട്: കേരളത്തെ ഞെട്ടിച്ച പെരിയ ഇരട്ടക്കൊലക്കേസിലെ നാലാം പ്രതിയായ അനിൽകുമാറിന് സർക്കാർ ഒരു മാസത്തെ പരോൾ അനുവദിച്ചു. ബേക്കൽ സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന കർശന നിർദേശത്തോടെയാണ് പരോൾ.2019 ഫെബ്രുവരി 17-നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്.

ഈ കേസിലെ പ്രതികളായ ഒൻപത് പേർക്ക് സി.ബി.ഐ. കോടതി ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഈ വർഷം ജനുവരിയിൽ പ്രതികളെ വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. രഞ്ജിത്ത്, സുധീഷ്, ശ്രീരാഗ്, അനിൽ കുമാർ, സജി, അശ്വിൻ, പീതാംബരൻ, സുബീഷ്, സുരേഷ് എന്നിവരായിരുന്നു കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ.ഈ പരോൾ തീരുമാനം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചേക്കാം.