പട്ടാമ്പി:പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിൽ ഫുഡ് ഫെസ്റ്റ് സംഘടിപിച്ചു. കോളേജിലെ എന്റർപ്രണർ ഡെവലപ്മെന്റ് ക്ലബ്ബിന്റെ നേതൃത്വത്തിലയിരുന്നു ഫെസ്റ്റ്. നാടൻ വിഭവങ്ങളുടെ വൈവിധ്യവും വ്യത്യസ്ത തരം പാനീയങ്ങളും ഫെസ്റ്റിൽ ഇടംപിടിച്ചു.കപ്പയും നല്ല മുളകിട്ട മീൻകറിയും കണ്ടാൽ വായിൽ കപ്പലോടിക്കാം. അല്ലെങ്കിൽ നാടൻ പലഹരമായ ഉണ്ണിയപ്പമോ ഇല അടയോ രുചിക്കാം.
അതും പോരെങ്കിൽ അറേബ്യൻ വിഭവങ്ങളാകാം. കൂടെ നല്ല തണുത്തതും മധുരമേറിയതുമായ ശീതള പാനീയങ്ങളും സാലഡുകളും. ഇങ്ങനെ നാവിൽ രുചിയേറും വിഭവങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള ഫുഡ് ഫെസ്റ്റാണ് പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിൽ നടന്നത്.കോളേജിലെ ഇ.ഡി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഫെസ്റ്റിൽ വ്യത്യസ്ത തരം സ്നാക്സുകളും ജ്യൂസുകളും ഒരുക്കിയിരുന്നു. എല്ലാ ഡിപ്പാർട്ട്മെന്റ്കളിലെയും വിദ്യാർഥികൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഫെസ്റ്റ് നടത്തിയത്
. വിദ്യാർഥിനികളുടെ അസാമാന്യ കഴിവുകൾ തെളിയിക്കപ്പെടുന്ന തരത്തിലായിരുന്നു ഫെസ്റ്റ്. വിഭവങ്ങളെല്ലാം വിദ്യാർത്ഥിനികൾ തന്നെയാണ് തയ്യാറാക്കിയത്.വിദ്യാർഥികളുടെ കഴിവുകൾ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമായി കൂടിയാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. മത്സരത്തോടൊപ്പം ഭക്ഷണത്തിന്റെ വിൽപനയും ഉണ്ടായിരുന്നു.