പാലക്കാട് : പട്ടാമ്പി കൊപ്പത്ത് പെട്രോൾ പമ്പിലെ ജീവനക്കാരക്ക് നേരെ മർദ്ദനം. കൊപ്പം വളാഞ്ചേരി റോഡിലെ ക്വാളിറ്റി പെട്രോൾ പമ്പിലാണ് സംഭവം. വ്യാഴാഴ്ച ഉച്ചയ്ക്ക് ബൈക്കിൽ എത്തിയ രണ്ടംഗ സംഘം സ്ഥാപനത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന അന്യസംസ്ഥാന തൊഴിലാളികളോട് 50 രൂപയ്ക്ക് പെട്രോൾ അടിക്കാൻ ആവശ്യപ്പെട്ടു.
ഇത് അടിച്ചു കൊടുക്കുന്നതിനിടെ സ്ഥാപനത്തിലെ ജീവനക്കാരോട് മോശമായ രീതിയിൽ പെരുമാറുകയും പെട്രോൾ അടിക്കുന്ന നോസിലുകൾ എടുത്തു മാറ്റാനും ശ്രമിച്ചു ഉത് ചോദ്യം ചെയ്തതിനാണ് ജോലിക്കാരായ അന്യസംസ്ഥാന തൊഴിലാളികൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. പെട്രോൾ അടിച്ചു കൊണ്ടിരുന്ന ജാർഖണ്ഡ് സ്വദേശി സർഫ്രാജ്, സംഘർഷം ഒഴിവാക്കാൻ ശ്രമിച്ച വെസ്റ്റ് ബംഗാൾ സ്വദേശി ജിയാറുൽ മാലിക് എന്നിവർക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്.
ഇതിൽ ജിയാറുൽ മാലിക്കിന്റെ മൂക്കിനാണ് ഗുരുതരമായി പരിക്ക്. പമ്പിലെ മറ്റു ജീവനക്കാരും നാട്ടുകാരും എത്തിയാണ് അക്രമികളെ പിടികൂടിയത്. തുടർന്ന് കൊപ്പം പോലീസ് സ്ഥലത്തെത്തുകയും ഇവരെ പിടികൂടുകയും ചെയ്തു.സംഭവത്തിൽ കൊപ്പം പോലീസ് കേസെടുത്തു.