Banner Ads

സേവനരംഗത്ത് മാതൃകയായി പട്ടാമ്പി: നടക്കാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് വീൽചെയർ സേവനം ഇനി റെയിൽവേ സ്റ്റേഷനിൽ ലഭ്യമാകും.

പാലക്കാട്: പട്ടാമ്പി റെയിൽവേ സ്റ്റേഷനിലെത്തുന്ന നടക്കാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് ഇനി വീൽചെയർ സേവനവും ലഭിക്കും. പട്ടാമ്പി ചേംബർ ഓഫ് കോമേഴ്‌സ് യൂത്ത് വിങ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് വീൽ ചെയർ നൽകിയത്.ദിനേന നിരവധി ആളുകളാണ് യാത്രക്കായി പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ എത്തുന്നത്. ഇതിൽ തന്നെ പ്രായമായവരും നടക്കാൻ ബുദ്ധിമുട്ടുള്ളവരും ഏറെയാണ്.

ഇവർക്ക് ആശ്വാസമയാണ് ഇപ്പോൾ വീൽ ചെയർ സേവനം ലഭ്യമായത്. പട്ടാമ്പി കേന്ദ്രമായി ചാരിറ്റിയിൽ മുൻപന്തിയിൽ നിൽക്കുന്ന ചേംബർ ഓഫ് കോമേഴ്സ് യൂത്ത് വിങ്ങാണ് റെയിൽവേ സ്റ്റേഷനിലേക്ക് വീൽ ചെയർ നൽകിയത്. ചേംബർ ഓഫ് കോമേഴ്‌സ്, യൂത്ത് വിങ് ഭാരവാഹികൾ ചേർന്ന് സ്റ്റേഷൻ മാസ്റ്റർ ഇകെ ബാബുവിന് വീൽചെയർ കൈമാറി.കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് ആളുകൾ ആശ്രയിക്കുന്നത് പട്ടാമ്പിയിൽ നിന്നുള്ള ട്രെയിനുകളെയാണ്.

2 പ്ലാറ്റ് ഫോമുകളുള്ള റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ് സൗകര്യം സജ്ജമാണ്. സ്റ്റേഷനിൽ റാമ്പ് സൗകര്യം ഇല്ലാത്തതിനാൽ വീൽ ചെയർ ലഭിച്ചത് നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കും പ്രായമായവർക്കും ഏറെ ആശ്വാസമാകും.