Banner Ads

രോഗികള്‍ പ്രതിസന്ധിയില്‍ ; കോഴിക്കോട് ബീച്ച്‌ ആശുപത്രിയില്‍ ചികിത്സിക്കാൻ ന്യൂറോളജിസ്റ്റുകളില്ല

കോഴിക്കോട്: ന്യൂറോളജിസ്റ്ര് സ്ഥലം മാറി പോയതോടെ പ്രതിസന്ധിയിലായി രോഗികള്‍.ആശുപത്രിയില്‍ നിലവിൽ ആകെയുണ്ടായിരുന്ന ഒരു ന്യൂറോളജിസ്റ്ര് ഉണ്ടായിരുന്നൊള്ളു.പ്രതിദിനം ആയിരക്കണക്കിന് രോഗികളെത്തുന്ന ജില്ലാ ആശുപത്രിയിലാണ് ന്യൂറോളജിസ്റ്റ് ഇല്ലാതായിരിക്കുന്നത്. വർക്ക് അറേഞ്ചുമെന്റിലെത്തിയ ന്യൂറോജിസ്റ്റായിരുന്നു ഇതുവരെ ഒ.പി കൈകാര്യം ചെയ്തിരുന്നത്.

എന്നാല്‍ നിലവിലെ ഡോക്ടർ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ന്യൂറോളജിസ്റ്റായി പോയതോടെയാണ് ബീച്ചിലെ രോഗികള്‍ പെരുവഴിയിലായത്.മാത്രമല്ല ആഴ്ചയില്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലായിരുന്നു ന്യൂറോ ഒ.പി പ്രവർത്തിച്ചിരുന്നത്. ഡോക്ടറില്ലാത്തതിനാല്‍ പരമാവധി 60 രോഗികളെയാണ് പരിശോധിച്ചിരുന്നത്.ദിവസം നൂറോളം പേർ എത്താറുണ്ടെങ്കിലും പകുതി പേരും ഒ.പി ടിക്കറ്റ് കിട്ടാത്തതിനാല്‍ തിരിച്ചു പോകേണ്ട അവസ്ഥയിലാണ്.

വർഷങ്ങളായി ഇവിടെ ന്യൂറോജിസ്റ്റിന്റെ സ്ഥിരം തസ്തികയില്ല. അതിനാല്‍ സ്ഥിര നിയമനവും നീണ്ടു.ശസ്ത്രക്രിയയ്ക്ക് ആവശ്യമായ സ്റ്റെന്റും അനുബന്ധ ഉപകരണങ്ങളും നല്‍കിയ കമ്ബനികള്‍ക്ക് കൊടുക്കാനുള്ള രണ്ടരക്കോടിയോളം രൂപ കുടിശ്ശികയായതോടെ ആശുപത്രിയിലെ കാത്ത് ലാബ് അടഞ്ഞിട്ട് ആറുമാസം കഴിഞ്ഞു. ആൻജിയോഗ്രാം പരിശോധനയ്ക്കും ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയയ്ക്കും.

നൂറിലധികം നിർധന രോഗികളാണ് പേര് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. കാരുണ്യ പദ്ധതി പ്രകാരം സർക്കാരില്‍ നിന്ന് പണം ലഭിക്കാത്തതാണ് കാരണം. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ഒ.പിയില്‍ ശരാശരി 100 പേരെത്തും. ദിവസേന മൂന്നോ നാലോ ശസ്ത്രക്രിയകളും നടക്കും. നിലവില്‍ കാത്ത് ലാബിലേക്ക് ചികിത്സയ്‌ക്കെത്തുന്ന രോഗികളുടെ വിവരങ്ങള്‍ എഴുതിവെച്ച്‌ പിന്നീട് വിളിക്കാമെന്ന് പറഞ്ഞ് തിരിച്ചയക്കുകയാണ് . ലാബ് പ്രവർത്തിക്കാതെ കിടന്നാല്‍ വിലപിടിപ്പുള്ള ഉപകരണങ്ങള്‍ കേടുവന്ന് സഷിച്ച പോകും എന്ന ആശങ്കയിലാണ് ആശുപത്രി അധികൃതർ


     
                
                

                

Leave a Reply

Your email address will not be published. Required fields are marked *